Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Draupadi Murmu

“ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​‍”; രാഷ്‌ട്രപതി ദ്രൗപദി മുർമു


ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​ക​​​ളി​​​ലൊ​​​ന്നാ​​​യി ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ് ത​​​ട്ടി​​​പ്പ് മാ​​​റി​​​യ​​​താ​​​യി രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു. ഐ​​​പി​​​എ​​​സ് പ്രൊ​​​ബേ​​​ഷ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് രാ​​​ഷ്‌​​​ട്ര​​​പ​​​തി ആ​​​ശ​​​ങ്ക അ​​​റി​​​യി​​​ച്ച​​​ത്.

ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പ് വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​യാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. ഏ​​​ക​​​ദേ​​​ശം പ​​​ത്തു വ​​​ർ​​​ഷം മു​​​ന്പ് ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ് എ​​​ന്ന പ​​​ദ​​​പ്ര​​​യോ​​​ഗം മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ ഇ​​​ക്കാ​​​ല​​​ത്ത് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് ഏ​​​റെ ഭീ​​​ഷ​​​ണി ന​​​ൽ​​​കു​​​ന്ന ഒ​​​രു പ​​​ദ​​​മാ​​​യി അ​​​തു മാ​​​റി​​​യെ​​​ന്നും രാ​​​ഷ്‌​​​ട്ര​​​പ​​​തി പ​​​റ​​​ഞ്ഞു.

കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ​​​യും കോ​​​ട​​​തി​​​യു​​​ടെ​​​യും പേ​​​രി​​​ൽ ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ് എ​​​ന്ന വ്യാ​​​ജേ​​​ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​ൽ​​​നി​​​ന്നു പ​​​ണം ക​​​വ​​​രു​​​ന്ന സ​​​മീ​​​പ​​​കാ​​​ല​​​ സം​​​ഭ​​​വ​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​യി​​​രു​​​ന്നു രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം.

ഡി​​​ജി​​​റ്റ​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ​​​യും നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ​​​യും കാ​​​ര്യ​​​ത്തി​​​ൽ ഏ​​​റെ മു​​​ന്നി​​​ലു​​​ള്ള രാ​​​ജ്യ​​​മാ​​​ണ് ഇ​​​ന്ത്യ. എ​​​ന്നാ​​​ൽ പ​​​ല​​​രു​​​മി​​​ത് തെ​​​റ്റാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ നി​​​യ​​​മ​​​പാ​​​ല​​​ക​​​ർ​​​ക്ക് വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്നു.

സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളെ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​പാ​​​ല​​​ക​​​ർ ഒ​​​രു​​​പ​​​ടി മു​​​ന്നി​​​ലാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും രാ​​​ഷ്‌​​​ട്ര​​​പ​​​തി ന​​​ൽ​​​കി. പ്ര​​​തി​​​മാ​​​സ റേ​​​ഡി​​​യോ​​​ പ​​​രി​​​പാ​​​ടി​​​യാ​​​യ ‘മ​​​ൻ കി ​​​ബാ​​​ത്തി’ ലൂ​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ് ത​​​ട്ടി​​​പ്പി​​​നെ​​​തി​​​രേ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

രാ​​​ജ്യ​​​ത്തെ ഒ​​​രു സ്ഥാ​​​പ​​​ന​​​വും ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ് എ​​​ന്ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കി​​​ല്ല എ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ് ത​​​ട്ടി​​​പ്പി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​തു​​​ സം​​​ബ​​​ന്ധി​​​ച്ച അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളെ​​​ല്ലാം സി​​​ബി​​​ഐ​​​യെ ഏ​​​ൽ​​​പ്പി​​​ച്ചേ​​​ക്കു​​​മെ​​​ന്ന് സൂ​​​ച​​​ന​​​യു​​​ണ്ട്.

Latest News

Up